വിനു വി ജോണിനെതിരെ കേസെടുത്ത പോലീസ് പി ജയരാജന്‍റെ കാര്യത്തില്‍ എന്ത് ചെയ്യും ! 'അങ്ങനെ ചെയ്യുന്നവരുടെ സ്ഥാനം മോര്‍ച്ചറിയിലാണെന്ന്' പറയുന്നതില്‍ പോലീസിന് അസ്വഭാവികത തോന്നുമോ ? ജയരാജന്‍റെ പ്രസംഗം വിവാദമാകുമ്പോള്‍

പോലീസിന്‍റയും സമീപകാലത്തെ കേസുകളുടെയുമൊക്കെ ഒരു പതിവു രീതി വച്ചു നോക്കിയാല്‍ ചുരുങ്ങിയത് കലാപാഹ്വാനം, വധഭീഷണി, സമാധാന അന്തരീക്ഷം തകര്‍ക്കല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ പരാമര്‍ശങ്ങളില്‍ കണ്ടേക്കാം. പക്ഷേ ഭരണകക്ഷി പരാമര്‍ശം എന്ന നിലയില്‍ ഇത് കേസിന്‍റെ പരിധിയില്‍ വരുമോ എന്ന് കണ്ടറിയണം.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
p jayarajan-2

കണ്ണൂര്‍: എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണ്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം കലാപാഹ്വാനമാണെന്ന് കണ്ടെത്തി കേസെടുത്തവരാണ് കേരള പോലീസ്.

Advertisment

ആ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണോ ഇന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്ന ചോദ്യമാണ് ഉയരുന്നത്.

സ്പീക്കര്‍ എന്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നാണ് ജയരാജന്‍ പറഞ്ഞത്. എല്‍ഡിഎഫ് നടത്തിയ സേവ് മണിപ്പൂര്‍ ജനകീയ കൂട്ടായ്മ ഉത്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.

പോലീസിന്‍റയും സമീപകാലത്തെ കേസുകളുടെയുമൊക്കെ ഒരു പതിവു രീതി വച്ചു നോക്കിയാല്‍ ചുരുങ്ങിയത് കലാപാഹ്വാനം, വധഭീഷണി, സമാധാന അന്തരീക്ഷം തകര്‍ക്കല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ പരാമര്‍ശങ്ങളില്‍ കണ്ടേക്കാം. പക്ഷേ ഭരണകക്ഷി പരാമര്‍ശം എന്ന നിലയില്‍ ഇത് കേസിന്‍റെ പരിധിയില്‍ വരുമോ എന്ന് കണ്ടറിയണം.

സമൂഹത്തോട് ഉത്തരവാദിത്വത്തോടെ സംവദിക്കാന്‍ ബാധ്യസ്ഥരായ നേതാക്കള്‍ ഇത്തരത്തില്‍ നടത്തുന്ന വാചക കസര്‍ത്തുകള്‍ നിയന്ത്രിക്കാന്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ മുന്നോട്ടുവരികയാണ് വേണ്ടത്. നിയന്ത്രണം അണികള്‍ക്ക് മാത്രമല്ല, നേതാക്കള്‍ക്കും ആകാം.

Advertisment