/sathyam/media/media_files/0106aB73RbBlogeSAUZJ.jpeg)
ഇന്ത്യയിലെ ആദ്യത്തെ എഐ സിനിമ ‘മോണിക്ക ഒരു എഐ സ്റ്റോറി’യുടെ ഇരുപത്തഞ്ചാം ദിനാഘോഷം ഇന്ന് രണ്ട് മണിക്ക് മാഹി - ചാലക്കര എക്സൽ പബ്ലിക് സ്കൂളിൽ വെച്ച് നടക്കും. ആഘോഷപരിപാടികളിൽ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേഷ് പറമ്പത്ത് എം എൽ എ,നോർക്ക ഡയറക്ടർ ജെ കെ മേനോൻ, ഗോപിനാഥ് മുതുകാട് , മമ്പറം ദിവാകരൻ , ലിബർട്ടി ബഷീർ എന്നിവർ സംബന്ധിക്കും. ചിത്രത്തിലെ അഭിനേതാക്കളെയും ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിക്കും.
ഹൈപ്പർ ആക്ടീവായ ഒരു കുട്ടിയുടെ ജീവിതത്തിലൂടെ കഥ പറയുന്ന സിനിമ കണ്ണൂർ തലശ്ശേരി മാഹി ഭാഗങ്ങളിലെ ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ ഇതിനോടകം കണ്ട് കഴിഞ്ഞു . സിനിമ ഇപ്പോഴും തലശ്ശേരി ലിബർട്ടിയിൽ പ്രദർശനം തുടരുകയാണ്. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ ഇ എം അഷ്റഫാണ്. ഗോപിനാഥ് മുതുകാട്, അപർണ്ണ മൾബറി, ശ്രീപത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.