കണ്ണൂര്‍: നയന മനോഹര കാഴ്ചകളാൽ സന്ദർശകരുടെ മനം കുളിർപ്പിച്ച 'കണ്ണൂർ പുഷ്പോത്സവം 25'ന് പരിസമാപ്തി.
ജനുവരി 16ന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിച്ച കണ്ണൂർ പുഷ്പോത്സവം കാണാൻ കഴിഞ്ഞ 12 ദിനങ്ങളിലായി രണ്ടു ലക്ഷത്തിൽപരം സന്ദർശകരാണ് എത്തിച്ചേർന്നത്.
കണ്ണൂർ അഗ്രിഹോർട്ടി കൾച്ചറൽ സൊസൈറ്റി 12000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ അതിമനോഹരമായ ഫ്ലവർ ഡിസ്പ്ലേയായിരുന്നു പുഷ്പോത്സവത്തിലെ പ്രധാന ആകർഷണം.
/sathyam/media/media_files/2025/01/30/4tTTRry9IucyZ2HvfnCp.jpg)
കൂടാതെ ദിവസവും നടന്ന വ്യത്യസ്തങ്ങളായ സെമിനാറുകൾ മത്സരങ്ങൾ, ആദരവുകൾ എന്നിവ പുഷ്പോത്സവത്തിന്റെ മാറ്റുകൂട്ടി.
കുട്ടി കർഷകസംഘം, ഹരിത കർമ്മ സേനങ്ങൾക്കുള്ള ആദരവ്, മൈലാഞ്ചിയിടൽ, പുഷ്പരാജ പുഷ്റാണീ മത്സരങ്ങൾ ഓലമൊടയൽ, പാചക മത്സരങ്ങൾ ബഡ്സ് സ്കൂൾ കലാമേള, റസിഡൻസ് അസോസിയേഷനുകളുടെ ഒത്തുചേരൽ ഉൾപ്പെടെയുള്ള പരിപാടികൾ പുഷ്പോത്സവത്തെ മികച്ചതാക്കി.
സന്ദർശകർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകിയത് പാലിയേറ്റീവ് രംഗത്ത് കണ്ണൂരിന്റെ മുഖമുദ്രയായ ഐആർപിസി ആയിരുന്നു.
/sathyam/media/media_files/2025/01/30/8ZUaACvx4k81blvqZn4P.jpg)
സമാപന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐഎഎസ് അധ്യക്ഷത വഹിച്ചു.
സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് സമ്മാനവിതരണം നടത്തി. സെക്രട്ടറി പി വി രത്നകുമാർ സ്വാഗതവും. ട്രഷറർ കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.