കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; വിദ്യാ‍ർത്ഥിക്ക് കടിയേറ്റു

തളിപ്പറമ്പ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ വിദ്യാർത്ഥി ഫഹദ് സൽമാനാണ് കടിയേറ്റത്.

New Update
street dogs1

കണ്ണൂർ: തളിപ്പറമ്പ് മുക്കോലയിൽ വച്ച് വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. തളിപ്പറമ്പ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ വിദ്യാർത്ഥി ഫഹദ് സൽമാനാണ് കടിയേറ്റത്. കാലിന് കടിയേറ്റ ഫഹദിനെ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisment

ശനിയാഴ്ച കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായി. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴയിരുന്നു ആക്രമണം ഉണ്ടായത്.

dog
Advertisment