കണ്ണൂർ: ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും 20നകം സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കാൻ മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു.
25നകം ബ്ലോക്ക്, കോർപറേഷൻതലത്തിലും 30നകം ജില്ലാതല പ്രഖ്യാപനവുമുണ്ടാകും. തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ അധ്യക്ഷനായി.
ക്യാമ്പയിൻ നടത്തിപ്പിൽ പിന്നാക്കം നിൽക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഇടപെടും. പയ്യാമ്പലത്ത് മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടിയെടുക്കാൻ കണ്ണൂർ കോർപ്പറേഷനോട് നിർദേശിക്കും.
കെട്ടികിടക്കുന്ന മാലിന്യം നീക്കംചെയ്യുന്നത് വേഗത്തിലാക്കാൻ ക്ലീൻ കേരള കമ്പനിക്ക് നിർദേശം നൽകി.
എൽഎസ്ജെഡി അസി. ഡയറക്ടർ ടി വി സുഭാഷ്, ശുചിത്വ മിഷൻ ജില്ലാ കോ-–-ഓഡിനേറ്റർ കെ എം സുനിൽകുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ, കുടുംബശ്രീ ഡിപിഎം ജിബിൻ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസർച്ച് ഓഫീസർ നിഷ എന്നിവർ പങ്കെടുത്തു.