New Update
/sathyam/media/media_files/TGCu1puj9kwyDLgj3p5C.jpg)
കണ്ണൂർ: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ. ഫവാസ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ഫവാസ് ഇറങ്ങുന്ന സ്റ്റോപ്പായ കണ്ണപുരത്ത് സ്റ്റോപ്പ് ഇല്ലായിരുന്നു. വേഗത കുറഞ്ഞപ്പോൾ ഇറങ്ങാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Advertisment
ഭാര്യ ഫായിസയെ ആശുപത്രിയിൽ സന്ദർശിച്ച് യശന്ത്പൂര് ട്രെയിനിൽ തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us