കണ്ണൂർ വിസി ചുമതല പ്രൊഫ ബിജോയ് നന്ദന്

New Update
Untitled-4.jpg

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദൻ. ഗവർണർ ഇത് സംബന്ധിച്ച ഉത്തരവിറക്കും. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.

Advertisment

മറൈൻ ബയോളജി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദൻ ചുമതലയേൽക്കുമെന്നാണ് വിവരം.

Advertisment