കേളകം: കൊട്ടിയൂർ പന്നിയാം മലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. കൊട്ടിയൂർ റെയിഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റിന് പ്രദേശത്ത് നിരന്തരം വന്യജീവി ശല്യമുള്ള പ്രദേശത്താണ് സംഭവം.
രാവിലെ കൃഷിയിടത്തിലെത്തിയ ടാപ്പിംഗ് തൊഴിലാളിയാണ് കടുവ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഇവർ വിവരം വനപാലകരെ അറിയിച്ചു. കടുവയുടെ കഴുത്തിൽ കമ്പിവേലി കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്. കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ അനുമതി തേടിയിട്ടുണ്ട്.