കണ്ണൂർ: കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. 6 പേർക്ക് ഗുരുതര പരിക്കേറ്റു. കാർ ഓടിച്ചിരുന്ന ബഷാറിൻ്റെ ഭാര്യ അസ്ലല ആണ് മരിച്ചത്. മണക്കടവിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.