കണ്ണൂരിൽ ലഹരി മരുന്ന് വേട്ട; യുവതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ

കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാരക ലഹരിമരുന്ന് വിതരണത്തിനെത്തിക്കുന്ന യുവതിയും യുവാവും പിടിയിൽ.

New Update
mdma.jpg

കണ്ണൂർ: കണ്ണൂരിൽ വൻ ലഹരി വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാരക ലഹരിമരുന്ന് വിതരണത്തിനെത്തിക്കുന്ന യുവതിയും യുവാവും പിടിയിൽ. തൃശൂർ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മരിയ റാണി (21), വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിൻ്റോ ഷിബു (23) എന്നിവരെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർസിനു കൊയില്ലത്തും സംഘവും പിടികൂടിയത്.

Advertisment

കക്കാട് റോഡിൽ തെക്കീ ബസാർ മെട്ടമ്മലിൽ വെച്ചാണ് രഹസ്യ വിവരത്തിൻ്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്നും 23.779 ഗ്രാം മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് മെത്താഫിറ്റാമിനും കഞ്ചാവും എത്തിക്കുന്ന മൊത്ത വിതരണക്കാരിൽ പ്രധാനിയാണ്. അറസ്റ്റിലായ ഷിന്റോ ഷിബുവും മറിയ റാണിയും.

ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം ബാംഗ്ലൂരിൽ നിന്നും മറ്റും മയക്കു മരുന്നുകൾ എത്തിച്ചു കൊടുക്കുന്നതിൽ പ്രാധാനികളാണ് അറസ്റ്റിലായ ഇരുവരും.

mdma
Advertisment