New Update

കണ്ണൂർ: കോർപ്പറേഷനിലെ മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ടെൻഡർ റദ്ദാക്കിയ നടപടി യുഡിഎഫിനെതിരായ ആയുധമാക്കാൻ എൽഡിഎഫ്.
Advertisment
പദ്ധതിയുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിലിനെതിരെ കോടികളുടെ അഴിമതി ആരോപണമാണ് എൽഡിഎഫ് ഉന്നയിക്കുന്നത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം ഒരു കമ്പനിക്ക് ടെൻഡർ നടപടി അട്ടിമറിച്ചുനൽകിയെന്നും 40 കോടിയുടെ ടെൻഡർ പിന്നീട് 140 കോടി ആയി മാറിയെന്നുമായിരുന്നു എൽഡിഎഫ് ആരോപണം.
അടുപ്പമുള്ളവർക്കായി ടെൻഡർ നടപടികൾ മേയർ അട്ടിമറിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളുന്ന നിലപാടാണ് മേയർ സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us