കണ്ണൂര്‍: കണ്ണൂരില്‍ ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മാഹിയിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെയാണ് രക്ഷാപ്രവർത്തനം നടന്നത്.
മത്സ്യബന്ധന ബോട്ടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി.