കണ്ണൂർ: കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. പാനൂർ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിർമ്മിച്ചത്.
ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം.
2015 ജൂൺ 6 നാണ് ബോംബ് നിർമ്മാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
2015 ജൂണ്‍ അറിന് പാനൂര്‍ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
/sathyam/media/media_files/eOwRJlCaZhbeff6iY4Bv.jpg)