കണ്ണൂർ: കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കണ്ണൂർ മുണ്ടേരി കൈപ്പക്ക മൊട്ടയിൽ രാവിലെ നടന്ന സംഭവത്തിൽ മുണ്ടേരി സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്.
കടയിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വാഹനക്കച്ചവടവും സ്ഥലക്കച്ചവടവും നടത്തുന്നയാളാണ് സുറൂർ.
വാഹനക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം. ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.