കണ്ണൂര്‍: കുളിക്കാന്‍ കുളത്തില്‍ ചാടിയ യുവാവ് അപകടത്തില്‍പെട്ട് മരിച്ചു. കണ്ണൂര്‍ തിലാന്നൂർ സ്വദേശി രാഹുൽ (25) ആണ് മരിച്ചത്. കണ്ണൂർ പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ചാടിയപ്പോള്‍ പടവിൽ തലയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.