New Update
/sathyam/media/media_files/fnkvaoWNAQnQqRit9w7D.jpg)
കണ്ണൂര്‍: കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിലെ പാരിപ്പായിലെ കണ്ടെത്തിയ 'നിധി'യുടെ പരിശോധന പൂർത്തിയായി. നിധിശേഖരം 1826 കാലഘട്ടത്തിലുള്ളതാണ്. കണ്ടെത്തിയ നാണയങ്ങളിൽ വീരകായൻ പണവും, ആലി രാജയുടെ കണ്ണൂർ പണവും ഉള്‍പ്പെടുന്നു.
കണ്ടെത്തിയത് മൂന്ന് കാലഘട്ടങ്ങളിലെ നാണയങ്ങളാണ്. കൂട്ടത്തിൽ ഏറ്റവും പുതിയത് 1826 ൽ ഉള്ള കണ്ണൂർ പണം. കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
Advertisment
പുരാവസ്തുശേഖരം കണ്ടെത്തിയ സ്ഥലത്ത് തുടര്‍ പരിശോധനയുടെ ആവശ്യം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.