New Update
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
കണ്ണൂർ: പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം റോഡരികിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലറൈ സ്വദേശി പനീർശെൽവം (37) ആണ് മരിച്ചത്.
Advertisment
റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിനു മുൻവശത്തെ റോഡരികിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിലെ ആധാര്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.