കണ്ണൂര്‍: നഗരത്തെ നടുക്കിയ കവര്‍ച്ചാ ശ്രമക്കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ടൗണ്‍ പോലീസ് സ്‌ക്വാഡിന്റെ സമര്‍ത്ഥമായ അന്വേഷണ മികവിലാണ് പ്രതികളെ പിടികൂടാനായത്.
തമിഴ്‌നാട് സ്വദേശികളും വലിയന്നൂരില്‍ താമസക്കാരനുമായ ആനന്ദന്‍, ആനന്ദന്റെ മകളുടെ ഭര്‍ത്താവ് വാരം മതുക്കോത്തെ പി വി സൂര്യന്‍ എന്നിവരെയാണ് ടൗണ്‍ പോലീസ് സ്‌ക്വാഡ് ചക്കരക്കല്‍ ഭാഗത്ത് നിന്നും പിടികൂടിയത്.
കൂട്ടു പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ചാലാട് കെ.വി കിഷോറിന്റെ വീട്ടിലും തൊട്ടടുത്ത വീട്ടിലുമാണ് കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ കവര്‍ച്ചാ സംഘം എത്തിയത്.