New Update
/sathyam/media/media_files/2025/06/17/rNwuejFwLVuzEpMAFslF.jpg)
കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്ത് നിന്നാണ് രണ്ട് മദ്യ കുപ്പികൾ പിടികൂടിയത്.
Advertisment
അതേസമയം മദ്യത്തിനൊപ്പം ബീഡിക്കെട്ടുകളും കണ്ടെത്തി. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മദ്യ കുപ്പികളും ബീഡിക്കെട്ടുകളും ഉണ്ടായിരുന്നത്.
ജയില്‍ അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യ കുപ്പികളും ബീഡിക്കെട്ടുകളും കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.