പ​റ​ശി​നി​ക​ട​വി​ലെ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം: ലോ​ഡ്ജി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​സി കെ.​പി. വി​ജ​യ​നെ മാ​ട്ടൂ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി

സീ​മ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ലോ​ഡ്ജി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​സി കെ.​പി. വി​ജ​യ​നെ മാ​ട്ടൂ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി

New Update
vijayan

ക​ണ്ണൂ​ർ: പ​റ​ശി​നി​ക​ട​വി​ലെ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. ചെ​റു​കു​ന്ന് അ​യ്യോ​ത്ത് സ്വ​ദേ​ശി സീ​മ (50) ആ​ണ് മ​രി​ച്ച​ത്.

Advertisment

സീ​മ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ലോ​ഡ്ജി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​സി കെ.​പി. വി​ജ​യ​നെ മാ​ട്ടൂ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. ചെ​റു​കു​ന്ന് അ​യ്യോ​ത്ത് സ്വ​ദേ​ശി​യാ​ണ് വി​ജ​യ​ൻ.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​മു​ത​ല്‍ ഇ​യാ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.


ബു​ധ​നാ​ഴ്ച​യാ​ണ് സീ​മ​യും വി​ജ​യ​നും പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്.

വൈ​കു​ന്നേ​രം മു​റി പൂ​ട്ടി വി​ജ​യ​ന്‍ പു​റ​ത്തു​പോ​യി. ഇ​യാ​ള്‍ മ​ട​ങ്ങി​യെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് ലോ​ഡ്ജ് അ​ധി​കൃ​ത​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് സീ​മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടൈ​ത്തി​യ​ത്. നേ​ര​ത്തെ​യും ഇ​രു​വ​രും ഈ ​ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് ലോ​ഡ്ജ് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സീ​മ​യു​ടെ മൃ​ത​ദ്ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

മു​ട്ടി​ല്‍ സ്വ​ദേ​ശി​നി​യാ​യ സീ​മ​യു​ടെ ഭ​ര്‍​ത്താ​വ് സു​രേ​ഷ് ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്.

Advertisment