Advertisment

'മൈ ലൈഫ് അസ് എ കോമ്രേഡ്: കെ.കെ.ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍, പ്രതിഷേധവുമായി അധ്യാപക സംഘടന

New Update
സംസ്ഥാനത്ത് നിപ ഭീതിയൊഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി  ; ജൂലായ് 15 വരെ നിരീക്ഷണം തുടരും

കണ്ണൂര്‍: കെ.കെ.ശൈലജയുടെ ആത്മകഥ 'മൈ ലൈഫ് അസ് എ കോമ്രേഡ് (സഖാവെന്ന നിലയില്‍ എന്റെ ജീവിതം) കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍. എംഎ ഇംഗ്ലിഷ് സിലബസിലാണ് ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തി. നിയമപരമല്ലാത്ത അഡ്‌ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.

പാര്‍ട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ ശൈലജ ആത്മകഥയില്‍ പങ്കുവയ്ക്കുന്നത്. 

നാണക്കാരിയായ പെണ്‍കുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും മന്ത്രിയെന്ന നിലയ്ക്ക് നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Advertisment