/sathyam/media/media_files/vWN0AjaMnp4IKRQ5n4qI.jpg)
കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കലാപാടുകൾ കണ്ടത്തി. തിങ്കളാഴ്ച രാവിലെ 8. 30 ഓടെയാണ് സമീപ വാസി കാല്പാടുകൾ ശ്രദ്ധയിൽ പെടുത്തിയതോടെ ഇടവക വികാരി വിവരം വനം വകുപ്പിനെ വിവരംഅറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി വന്യമൃഗത്തിന്റെ കരച്ചിൽ കേട്ടതായും പ്രദേശവാസികൾ പറയുന്നു. വന്യജീവി കടുവയാണെന്ന് നാട്ടുകാർ പറയുമ്പോൾ പുലിയാണെന്ന സ്ഥിരീകരണമാണ് വനം വകുപ്പ് നൽകുന്നത്. രണ്ട് ആഴ്ച മുൻപ് സമീപത്തെ രണ്ട് വീടുകളിൽ നിന്നും വളർത്തുനായയെ പുലി പിടിച്ചിരുന്നു. അതിൽ ഒരു നായയുടെ ജഡം രണ്ടാമത്തെ ദിവസം പുലിവന്ന് എടുത്തുകൊണ്ടുപോയിരുന്നു . പുലിയെ നേരിൽ കണ്ട് വീട്ടുടമസ്ഥൻ വനം വകുപ്പിനോട് കൂടു സ്ഥാപിച്ച് പുലിയെ പിടികൂടാൻ ആവശ്യപ്പെട്ടിട്ടും ഇവിടെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപങ്ങൾക്കിടയിലാണ് വീണ്ടും ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം. വനം വകുപ്പ് ആർ ആർ ടി സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.