New Update
/sathyam/media/media_files/dRmvqa0cfI5jqkSz4Ksl.jpg)
കണ്ണൂര്‍: സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പാർട്ടി നടപടി സ്വീകരിച്ചു. പാർട്ടി അംഗത്വത്തിൽ നിന്നും മനു തോമസിനെ പുറത്താക്കി. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡൻ്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു മനു തോമസ്.
Advertisment
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയർന്നിരുന്നു. പാർട്ടി നടപടി ഉറപ്പായതിനാൽ 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയിരുന്നില്ല. ഒരു വർഷത്തിലധികമായി പാർട്ടി യോഗത്തിലും പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെമ്പർഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം.