സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് ഷാജര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി: എം. ഷാജറിന് എതിരെ മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നൽകിയ പരാതി പുറത്ത്

2023 ഏപ്രിലിലാണ്  മനു തോമസ് സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതിയായി കത്ത് നല്‍കിയത്. താന്‍ പറഞ്ഞ പരാതിയുടെ തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയില്‍ പറയുന്നുണ്ട്

New Update
manu thomas Untitledop.jpg

കണ്ണൂര്‍: പാര്‍ട്ടി നേതൃത്വത്തെ പ്രതികൂട്ടിലാക്കി മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന്റെ കത്ത് പുറത്ത്. ഡി.വൈ എഫ് ഐ നേതാവും കണ്ണൂര്‍ ജില്ലാ കമ്മറ്റിയംഗവുമായ എം ഷാജറിനെതിരെ നല്‍കിയ പരാതിയില്‍ നടപടിയില്ലെന്ന് ചൂണ്ടികാട്ടി സി പി എം സംസ്ഥാന സെക്രട്ടറിക്ക് മനുതോമസ് എഴുതിയ കാത്താണ് പുറത്തായത് . 

Advertisment

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുള്ള വ്യക്തികളുമായി ചേര്‍ന്നാണ് തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ഷാജര്‍ തനിക്കെതിരെ നടത്തിയ ഗൂഡാലോചന സംബന്ധിച്ച് 2002 ഏപ്രിലില്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല.

ഇത് സൂചിപ്പിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കത്തെഴുതിയത്. എന്നാല്‍ ഈ കാര്യം സി.പി. ജില്ലാ സെക്രട്ടറി എം  വി ജയരാജന്‍ നിഷേധിച്ചിരുന്നു. ഷാജറിന് എതിരെ മനു തോമസ് പരാതി നല്‍കിട്ടില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്ത് വന്നിരിക്കുന്നത്. 

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് എം. ഷാജര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്റെ പരാതിയില്‍ പറയുന്നത്. 2023 ഏപ്രിലിലാണ്  മനു തോമസ് സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതിയായി കത്ത് നല്‍കിയത്.

താന്‍ പറഞ്ഞ പരാതിയുടെ തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയില്‍ പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാന്‍ ഒരു വര്‍ഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചെന്നും മനു തോമസ് പറയുന്നു. ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമര്‍ശം മാത്രമാണ് അന്വേഷണ കമ്മീഷന്‍ നടത്തിയതെന്നും മനു തോമസ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

Advertisment