കണ്ണൂര്‍: കണ്ണൂരിൽ ദിനേശ് ആഡിറ്റോറിയത്തില്‍ ശനിയാഴ്ച നടന്ന മുഖാമുഖത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദിവാസി-ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ആദിവാസി-ദളിത് ജനവിഭാഗങ്ങളുടെ ക്ഷേമവും പുരോഗതിയും കൂടുതല്‍ മികവുറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമായ ആശയ-നിര്‍ദ്ദേശങ്ങള്‍ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്നു.
ഊരുമൂപ്പൻമാർ, ആദിവാസി സംഘടനാ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200-ഓളം പേരാണ് പരിപടിയിൽ പങ്കെടുക്കുന്നത്. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.
നവകേരള സൃഷ്ടിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കൂടുതല്‍ ഊര്‍ജ്ജം പകരും. ഫെബ്രുവരി 25ന് തൃശൂരില്‍ വച്ച് സാംസ്കാരിക രംഗത്തെ വിവിധ വ്യക്തിത്വങ്ങളുമായുള്ള മുഖാമുഖം സംഘടിപ്പിക്കപ്പെടും.