ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/mxDxjM8EMOwAZFh8W5sU.jpg)
കണ്ണൂർ: എം വി ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണമെന്നാരോപിച്ച് ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽഡിഎഫ്. ഇത് കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും എൽഡിഎഫ് പരാതി നൽകി.
Advertisment
14 കൊല്ലം മുൻപ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോയിൽ കൃത്രിമമായ അടിക്കുറിപ്പ് ചേർത്താണ് പ്രചരണം നടക്കുന്നത്.
മതസ്പർദ്ധ വളർത്താനുദ്ദേശിച്ചു കൊണ്ട് തിരഞ്ഞെടുപ്പു കാലത്ത് ആസൂത്രിതമായാണ് വീഡിയോ തയ്യാറാക്കിയതെന്നും യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണ് വീഡിയോ നിർമ്മിച്ചതെന്നും എൽഡിഎഫ് ആരോപിക്കുന്നു.
കണ്ണൂർ ലോക്സഭാ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് എം വി ജയരാജൻ. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി.