കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ ഇടത് പരാജയത്തിനു കാരണം സോഷ്യല്‍ മീഡിയ ആണെന്ന ആരോപണമുയര്‍ത്തി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.
ഇടതിനുണ്ടായത് 'സോഷ്യല്‍ മീഡിയ ' തിരിച്ചടിയാണ്. ഇടതുപക്ഷം എന്ന് കരുതുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ പല സംഘങ്ങളും വിലയ്ക്കുവാങ്ങുകയാണ്.
പോരാളി ഷാജി, ചെങ്കോട്ട എന്നൊക്കെയുള്ള ഗ്രൂപ്പുകള്‍ ഇടതുപക്ഷമെന്ന് കാണുമ്പോള്‍ തോന്നുമെങ്കിലും അതിന്റെ അഡ്മിനെയെല്ലാം വിലയ്ക്കുവാങ്ങി ഇടത് വിരുദ്ധ പ്രചാരണം നടത്തുകയാണ്. പുതിയ കാലത്ത് നേരിടുന്ന ഒരു വെല്ലുവിളിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ മുഴുകുന്ന ശീലം ചെറുപ്പക്കാരില്‍ വ്യാപമായി കഴിഞ്ഞു. അത് ദോഷകരമായി തെരഞ്ഞെടുപ്പില്‍ ഇടതിനെതിരെ ചിന്തിക്കാന്‍ പേരിപ്പിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.