കണ്ണൂര്‍: കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാനാണ് സി.പി.എം ശ്രമമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്.കരിവള്ളൂരില്‍ സി.പി. എം നേതൃത്വത്തിന്റെ അറിവോടെയാണ് ബിജെപി പ്രവര്‍ത്തകന്‍ ബാലന്റെ വീട് വളഞ്ഞത്.
ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി. പൊലീസിന്റെ മുന്നില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
എരിഞ്ഞോളിയില്‍ ബോംബ് പൊട്ടി മരിച്ച വേലായുധന്റെ കുംടുംബത്തെ സിപിഎം സംരക്ഷിക്കണം. ബോംബില്ലാത്ത സ്ഥലത്താണ് പൊലീസ് തിരച്ചില്‍ നടത്തുന്നതെന്നും ഹരിദാസ് ആരോപിച്ചു.