' മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ നവ കേരള ബസ് വാടകയ്ക്ക് വേണം'- കെഎസ്ആർടിസിയിൽ അപേക്ഷ

New Update
navakeralabus

കണ്ണൂർ: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നൽകണമെന്നു ആവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ അപേക്ഷ.

Advertisment

സോഷ്യലിസ്റ്റ് പാർട്ടിയാണ് അപേക്ഷ നൽകിയത്. ബസ് വിട്ടു നൽകണമെന്നു ആവശ്യപ്പെട്ട് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ടി സാംരം​ഗ് കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകി.

ഈ മാസം 30, 31 തീയതികളിലായി മഹാരാഷ്ട്രയിലെ പനവേലിൽ നടക്കുന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് യാത്ര ചെയ്യാൻ 28 മുതൽ ജനുവരി 2 വരെ ബസ് വാടകയ്ക്ക് നൽകണമെന്നു അപേക്ഷയിൽ പറയുന്നു. വാടകയും മറ്റ് വ്യവസ്ഥകളും എത്രയും പെട്ടെന്നു അറിയിക്കണമെന്നും അപേക്ഷയിലുണ്ട്. 

Advertisment