കണ്ണൂരിൽ നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ; ആർപിഎഫ് അന്വേഷണം ആരംഭിച്ചു

കണ്ണൂരിൽ നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ; ആർപിഎഫ് അന്വേഷണം ആരംഭിച്ചു

New Update
netravati attack

കണ്ണൂർ : നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ ഞായറാഴ്ച വൈകിട്ട് ഏഴരയുടെ ആയിരുന്നു നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന് നേരെയായിരുന്നു കല്ലേറുണ്ടായത്.

Advertisment

നേത്രാവതി എക്സ്പ്രസ്സിന്റെ എ1 എസി കോച്ചിന് നേരെയായിരുന്നു കല്ലെറിഞ്ഞത്. കണ്ണൂർ സ്റ്റേഷൻ പിന്നിട്ട ഉടനെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ആർപിഎഫ് അന്വേഷണം ആരംഭിച്ചു. കല്ലേറിൽ എസി കോച്ചിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല.

ട്രെയിനിന് നേരെയുണ്ടായ കല്ലേറ് ഗൗരവകരമായ കുറ്റകൃത്യമാണെന്ന് ആർപിഎഫ് സൂചിപ്പിച്ചു. പോലീസും ആർപിഎഫും ചേർന്ന് സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായിട്ടില്ല. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി ശേഖരിച്ച ശേഷം വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ആർപിഎഫ്.

netravati express kannur
Advertisment