ഓൺലൈനിൽ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ഫോൺ രൂപത്തിലുളള മരക്കഷണം

ഓൺലൈനിൽ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് കിട്ടിയത് ഫോണിന്റെ രൂപത്തിലുളള മരക്കഷണം

New Update
62-750x422.jpg

കണ്ണൂർ:ഓൺലൈനിൽ വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് കിട്ടിയത് ഫോണിന്റെ രൂപത്തിലുളള മരക്കഷണം. കണ്ണൂർ മഞ്ഞളാംപുറം സ്വദേശി കണ്ണനാനിക്കല്‍ ജോമിയുടെ ഭാര്യ ജോസ്മിക്കാണ് ദുരനുഭവം ഉണ്ടായത്.

Advertisment

കഴിഞ്ഞ മാസമാണ് 7299 രൂപ വിലയുളള മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. മരക്കഷ്ണമാണ് കിട്ടയത് എന്ന് അറിഞ്ഞ ഉടന്‍ തന്നെ ഡെലിവറി ബോയ്‌യെ വിളിച്ച് പരാതി പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനകം തിരികെ എടുക്കാമെന്ന് ഡെലിവറി ബോയ് പറഞ്ഞു. എന്നാൽ തിരികെ കൊണ്ടുപോയില്ലെന്ന് ജോസ്മി പറഞ്ഞു. സംഭവത്തിൽ ജോസ്മി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

online order
Advertisment