എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം, എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചു എന്ന് പരിശോധിക്കണം; അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊളളണമെന്ന് പി. ജയരാജന്‍

സിപിഎമ്മിന് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി  ഉയര്‍ത്തിപ്പിടിച്ച ശരിയായ നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

New Update
p jayarajan1

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊളളണമെന്ന് സി.പി എം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജന്‍. എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന പാഠം ഉള്‍ക്കൊള്ളണം. എവിടെയെല്ലാം പോരായ്മകള്‍ സംഭവിച്ചു എന്ന് പരിശോധിക്കണം. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സിപിഎമ്മിന് വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി  ഉയര്‍ത്തിപ്പിടിച്ച ശരിയായ നയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തന്റെ നാലാം ചരമ വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment