Advertisment

പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; രണ്ട് പേ‍ർ കസ്റ്റഡിയിൽ

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രിൽ 5ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിലാണ് ഷെറിൻ എന്ന യുവാവ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
kerala police1

കണ്ണൂർ: പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. കൈവേലിക്കൽ മുളിയാത്തോട് സ്ഫോടനം നടന്നതിന് സമീപത്ത് നിന്നാണ് ബോംബുകൾ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേ‍ർ പൊലീസ് കസ്റ്റഡിയിലാണ്.

Advertisment

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രിൽ 5ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിലാണ് ഷെറിൻ എന്ന യുവാവ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.

തിര‍‌ഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സ്ഫോടനം വലിയ ചർച്ചയായിരുന്നു. സിപിഐഎമ്മിനെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളാണെന്നതും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Advertisment