കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി. ഹൃദയ ശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു. കാത് ലാബിലെ ഫ്‌ലൂറോസ്‌കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്.
ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റ്, പേസ് മേക്കര്‍ ഘടിപ്പിക്കല്‍ എന്നിവയാണ് മുടങ്ങിയത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ പല രോഗികളും സ്വകാര്യ ആശുപത്രികളിലേക്ക് മാറി.
ആറുമാസമായി ബൈപ്പാസ് ശസ്ത്രക്രിയക്കുള്ള രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാന്‍ നടപടി തുടങ്ങിയെന്നും അത്യാവശ്യ ശസ്ത്രക്രിയക്കായി മറ്റൊരു കത്ത് ലാബ് തുറക്കുമെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മൂന്ന് കാത് ലാബ് ഉണ്ടായിട്ടും സമയ ബന്ധിതമായി അറ്റുകുറ്റപണികള്‍ പൂര്‍ത്തീകരിക്കുന്നതിന് അധികൃതര്‍ കാണിച്ച അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.