കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണിയായി മാറിയ മയിലുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനം. വനം മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മയിലുകളെ പിടികൂടാൻ തീരുമാനം ഉണ്ടായത്.
റൺവേയിൽ പറന്നിറങ്ങുന്ന മയിലുകൾ, ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിൽ വൻ അപകടഭീഷണിയാണ് സൃഷ്ടിത്തുന്നത്.
മയിലുകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കാനും തീരുമാനമായി.