ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/1qcQsThApVLNAtWQqiwR.jpg)
കണ്ണൂർ: സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറിയെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
കണ്ണൂർ പാനൂർ ബോംബ് സ്ഫോടനത്തിന് പിന്നിൽ സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്.
മോദി ഗവൺമെൻ്റ് മുഴുവൻ ജനങ്ങളുടെയും വികസനത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും എൽഡിഎഫിനെയും യുഡിഎഫിനെയും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൻ്റെ രാഷടീയ സ്റ്റോറി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു