കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല. സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത് സുപ്രിം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ. യുജിസി മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട്.
അസോസിയേറ്റ് പ്രൊഫസർ നിയമനം ചട്ടങ്ങൾ പ്രകാരമാണ് നടന്നത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്.
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തിൽ കണക്കാക്കാം.
സ്റ്റുഡൻറ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂർ സർവകലാശാല പറയുന്നു. യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നാണ് പ്രധാന വാദം. തിങ്കളാഴ്ച്ചയാണ് കേസ് സുപ്രിം കോടതി പരിഗണിക്കുക.