സാജൻ പാറക്കണ്ടി കേളി കുടുംബസഹായ ഫണ്ട് കൈമാറി

New Update
V

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ മുസാമിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗമായിരുന്ന സാജൻ പാറക്കണ്ടിയുടെ കുടുംബ സഹായ ഫണ്ട് കണ്ണൂര്‍ പാര്‍ലമെന്റ് എൽ ഡി എഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍ സാജന്റെ ഭാര്യ സുലജക്ക് കൈമാറി. 

Advertisment

കണ്ണൂർ എടക്കാട് നടാലിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷധികാരി സമിതി അംഗം ബിപി രാജീവൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും റിപ്പോർട്ടർ ടിവി വാർത്താ അവതാരകനുമായ എംവി നികേഷ് കുമാർ, പ്രവാസി സംഘം ഏരിയ സെക്രട്ടറി പ്രഭാകരന്‍, കേളി മുന്‍ പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, ജയരാജ്‌, സജീവന്‍ അഞ്ചരക്കണ്ടി, എന്നിവര്‍ പങ്കെടുത്തു.  

30 വർഷത്തോളം റിയാദിലെ ദവാദ്മിയിൽ വർക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തു വരികയായിരുന്ന സാജനെ പക്ഷാഘാതത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ്‌ ഇബ്നു അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് നവംബർ 25നു മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. 

കേളി ബത്ഹ ഏരിയ കമ്മറ്റി അംഗമായിരുന്ന മുരളി കണിയാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ രഘുത്തമൻ നന്ദി പറഞ്ഞു.

Advertisment