കണ്ണൂര്‍: പരാജയ സങ്കല്‍പങ്ങളുടെ പൂര്‍ണതയാണ് പോലീസും ആഭ്യന്തരമന്ത്രിയുമെന്ന് ഷാഫി പറമ്പില്‍ എംപി. പോലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിര്‍മ്മിച്ചവരെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല. മുഖം നോക്കാതെ നടപടി എടുക്കാന്‍ പോലീസിന് അനുമതി നല്‍കണം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ബോംബിന്റെ ബാക്കിയാണ് തലശ്ശേരിയില്‍ പൊട്ടിയത്. മൈനുകള്‍ പോലെ ബോംബുകള്‍ കുഴിച്ചിടാന്‍ കണ്ണൂരെന്താ യുദ്ധഭൂമിയാണോയെനും ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം ഷാഫി പറമ്പില്‍ ചോദിച്ചു.