കണ്ണൂരില്‍ വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

കണ്ണൂരില്‍ വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

New Update
vande bharat knr.

കണ്ണൂര്‍: കണ്ണൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയില്‍ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറില്‍ സി8 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിപ്പോയി.

Advertisment

സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ ആര്‍പിഎഫ് സംഘം പരിശോധന നടത്തുകയാണ്.ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറയുന്നു. നിലവില്‍ ട്രെയിന്‍ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്.സംഭവത്തെക്കുറിച്ച് ആര്‍പിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്.

vande bharat kannur
Advertisment