കണ്ണൂർ: കൊട്ടിയൂരിൽ കടുവ കുടുങ്ങി. പന്നിയാം മലയിൽ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്.
കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവയുടെ മുൻ കാൽ കുടുങ്ങുകയായിരുന്നു. വനം വകുപ്പിൻ്റെ മണത്തണ സെക്ഷനു കീഴിലുള്ള പ്രദേശമാണിത്. പ്രദേശത്ത് വനപാലകരുടെ നേതൃത്വത്തിലുള്ള ആര്‍ആര്‍ടി സംഘമെത്തിയിട്ടുണ്ട്.
കടുവ കുടുങ്ങിയ കമ്പിവേലി എപ്പോൾ വേണമെങ്കിലും ഇളകി വരാൻ സാധ്യത ഉള്ളതിനാൽ സ്ഥലത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ നിന്നും വിദഗ്ദ സംഘം എത്തി മയക്ക് വെടിവച്ചാൽ മാത്രമെ കടുവയെ സുരക്ഷിതമായി മാറ്റാൻ സാധിക്കൂ.