കണ്ണൂർ : കണ്ണൂർ ഉളിക്കൽ മണിപ്പാറയിലാണ് കണ്ണൂരിലെ UDF സ്ഥാനാർത്ഥി കെ.സുധാകരൻ്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചത്. പ്രചരണ ബോർഡുകൾ കീറിയും തീവെച്ചുമാണ് നശിപ്പിച്ചിട്ടുള്ളത്. സംഘർഷമുണ്ടാകാതിരിക്കാൻ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിച്ചു. സംഭവത്തിൽ UDF പൊലീസിൽ പരാതി നൽകി.
/sathyam/media/media_files/h4pejHpD7Fi8MTIZKd4j.jpg)
സംഭവത്തെ തുടർന്ന് പ്രദേശത്ത് സർവ്വകക്ഷി സമാധാന യോഗം വിളിച്ചു. വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണിക്ക് അടയ്ക്കണമെന്നും 10 മണിക്ക് ശേഷം ടൗണിൽ കൂട്ടം കൂടി നിൽക്കരുത് എന്നും സമാധാന യോഗത്തിൽ പോലീസ് നിർദ്ദേശിച്ചു.