/sathyam/media/media_files/ZFPq1RYVqqETIkoNVuX1.jpg)
കണ്ണൂർ: കൊട്ടിയൂരിൽ ജനവാസമേഖലയിൽ നിന്ന് കടുവയെ പിടികൂടിയതിന് പിന്നാലെ കണ്ണൂരിലെ മലയോര മേഖലയിലെ ജനങ്ങൾ ആശങ്കയിൽ. ഉളിക്കലിൽ ജനവാസമേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തി. പിന്നാലെ പ്രദേശത്തുനിന്ന് കടുവയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് ഉളിക്കൽ പഞ്ചായത്തിലെ അറബി മോസ്ക് എന്ന സ്ഥലത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിൽ കടുവയിറങ്ങിയെന്ന സംശയമുണ്ടായത്. ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ കണ്ടതായി ആദ്യം പറഞ്ഞത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ തോട്ടത്തിൽ കണ്ടെത്തിയ കാല്പപാടുകൾ കാട്ടുപൂച്ചയുടേതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. എങ്കിലും പ്രദേശവാസികൾ ഭീതിയിലാണ്.