വ​ട​ക​ര​യി​ൽ പ്രൈ​വ​റ്റ് ബ​സ് ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​നം. ദി​വാ​ക​ര​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് ബ​സ് പി​ന്നി​ലേ​ക്കെ​ടു​ക്കു​മ്പോ​ൾ മാ​റാ​ൻ പ​റ​ഞ്ഞ​തി​ന്

ബ​സ് പി​ന്നി​ലോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളോ​ട് ദി​വാ​ക​ര​ന്‍ മാ​റാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

New Update
arrest


കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ പ്രൈ​വ​റ്റ് ബ​സ് ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. വ​ട്ടോ​ളി മാ​വു​ള്ള പ​റ​മ്പ​ത്ത് സ്വ​ദേ​ശി ദി​വാ​ക​ര​ന് ആ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. 

Advertisment

ബ​സ് പി​ന്നി​ലേ​ക്കെ​ടു​ക്കു​മ്പോ​ൾ മാ​റാ​ൻ പ​റ​ഞ്ഞ​തി​നാ​ണ് ദി​വാ​ക​ര​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 

വ​ട​ക​ര-​തൊ​ട്ടി​ല്‍​പാ​ലം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഹ​രി​ശ്രീ ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ദി​വാ​ക​ര​ൻ. ബ​സ് പി​ന്നി​ലോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളോ​ട് ദി​വാ​ക​ര​ന്‍ മാ​റാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ല്‍ ക്ഷു​ഭി​ത​നാ​യ ഇ​യാ​ള്‍ ദി​വാ​ക​ര​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. 

പ​രി​ക്കേ​റ്റ ദി​വാ​ക​ര​നെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Advertisment