കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്‍ഡ്യ മുന്നണിയെ തകര്‍ക്കാന്‍; കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ നിശബ്ദമാണെന്ന് വി ഡി സതീശന്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
vd satheesan press meet tvm

കണ്ണൂര്‍: ഇന്‍ഡ്യ മുന്നണിയെ തകര്‍ക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിചിത്രമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ നിശബ്ദമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Advertisment

ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ബന്ധം സിപിഐഎം തള്ളിപ്പറയാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു. രാജേന്ദ്രന്‍ പോയതില്‍ പ്രശ്‌നമില്ലാത്ത സിപിഐഎം നേതാക്കള്‍ പ്രേമചന്ദ്രന്‍ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത് വിവാദമാക്കി.

കര്‍ണാടകയില്‍ ബിജെപിയോടൊപ്പമാണ് ജെഡിഎസ്. ജനതാദള്‍ എസിനെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കാന്‍ തന്റേടമുണ്ടോ എന്ന് വി ഡി സതീശന്‍ ചോദിച്ചു.

Advertisment