തലശേരി സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു

New Update
Young

കണ്ണൂർ: തലശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ ( 25 ) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിൻ്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍. സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം ഉണ്ടായത്.

Advertisment

പുലര്‍ച്ചെയാണ് സംഭവം നടന്നത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisment