ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/e07HPWguZp4j5vOVucG2.jpg)
കാസർഗോഡ്: കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ ചന്ദനം പിടികൂടി. എക്സൈസ് പരിശോധനക്കിടെയാണ് കേരളത്തിലേക്ക് കടത്തുകയായിരുന്ന ചന്ദനം പിടിച്ചെടുത്തത്.
Advertisment
മഞ്ചേശ്വരം ഹൊസങ്കടിയിൽ എക്സൈസിൻ്റെ പതിവ് വാഹന പരിശോധനക്കിടെയാണ് ചന്ദനം പിടികൂടിയത്. കർണാടക ആർ ടി സി ബസ്സിലാണ് ചന്ദനം പിടികൂടിയത്.
ആദൂർ കുണ്ടാർ സ്വദേശി ഷംസുദ്ദീനെ കസ്റ്റഡിയിലെടുത്തു. കാർഡ് ബോർഡ് പെട്ടിയിലും ബാഗിലുമായാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്.
എക്സൈസ് ഇൻസ്പെക്ടർ ഇർഷാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ചന്ദനവും കസ്റ്റഡിയിലെടുത്ത ഷംസുദ്ധീനെയും തുടർ നടപടികൾക്കായി വനം വകുപ്പിന് കൈമാറി.