കാസർ​ഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍

New Update
ARREST NEWS KILIMANUR 9032

കാസര്‍​ഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. 3000 രൂപ വാങ്ങുന്നതിനിടെയാണ് ഇരുവരേയും വിജിലന്‍സ് സംഘം പിടികൂടിയത്. ചിത്താരി വില്ലേജ് ഓഫിസര്‍ സി അരുണ്‍, വില്ലേജ് അസിസ്റ്റന്റ് കെവി സുധാകരന്‍ എന്നിവരാണ് അറസ്റ്റിലായത്

Advertisment

ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റും സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നല്‍കുന്നതിന് വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിക്കു പരാതി നല്‍കി.

ഇതേ തുടര്‍ന്നു വിജിലന്‍സ് സംഘം ഫിനോഫ്തലീന്‍ പൗഡര്‍ പുരട്ടി പരാതിക്കാരനായ എം അബ്ദുല്‍ ബഷീര്‍ എന്നാളെ ഏല്‍പ്പിച്ച 3,000 രൂപ വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയപ്പോഴാണ് സംഘം പിടികൂടിയത്.

Advertisment