ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/media_files/zTaXN0zkApBCfaV0FSHu.jpg)
കാസർകോട്: സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ മരിച്ചു. കാസര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Advertisment
പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. 20-ഓളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.