New Update
/sathyam/media/media_files/tK1vRC65LtCSiV0w64hP.jpg)
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാർ ഓടിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ കേസ്. വണ്ടി ഓടിക്കാൻ കൊടുത്ത പള്ളിക്കര ഹ​ദാദ്ദ് ന​ഗറിലെ നഫീസത്തിനെതിരെ (35) യാണ് കേസ്.
Advertisment
ബേക്കൽ ഇൻസ്പെക്ടർ യുപി വിപിനാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
തച്ചങ്ങാട് ഭാ​ഗത്തു നിന്നു ബേക്കലിലേക്ക് കുട്ടി കാർ ഓടിച്ചു വരുന്നതിനിടെ വാഹന പരിശോധക സംഘത്തിനു മുന്നിൽ എത്തുകയായിരുന്നു. പിന്നാലെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി അയച്ച ശേഷം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us